#Kafir Screenshot Case #DYFI #Vatakara Court #Bail
വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി.
വടകര ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് എസ്ഐടി നല്കിയ ഹര്‍ജി തള്ളിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്.
സോഷ്യല്‍ മീഡിയയില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ജിതിന് ഭാസ്കറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ജാമ്യത്തില്‍ ഇരിക്കുമ്പോള്‍ നിയമ വ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് എസ്ഐടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.കേസില്‍ അന്വേഷണം തുടരുകയാണ്. കോടതിയുടെ വിധിയോടെ ജിതിന് ഭാസ്കര്‍ക്ക് നിലവില്‍ ആശ്വാസമായി.
Content Highlight: Kafir Screenshot Case: Court Rejects Plea to Cancel DYFI Leader Jithin Bhaskar's Bail



.jpeg)

.jpeg)




.jpeg)

.jpeg)



.jpeg)




















